Monday, January 12, 2009

ചില്ലിമുളം കാടുകളില്‍...

കെ.എസ്.ജോര്‍ജ് പാടിയ കെ.പി.എ.സിയുടെ മനോഹരവും പ്രശസ്തവുമായ നാടകഗാനം. കുറച്ച് നാളായി ഇതില്‍ കൈവയ്ക്കണോ എന്ന ഒരു കണ്‍ഫ്യൂഷനിലായിരുന്നു.പിന്നെ ആലോചിച്ചപ്പോള്‍, മടിയില്‍ കനമില്ലാത്തവനെന്തിനാ ഭയം.എനിക്ക് എന്തോന്ന് നാടകഗാനം എന്തോന്ന് സിനിമാഗാനം. ഞങ്ങള്‍ (യേശുദാസ്, ജയചന്ദ്രന്‍, പിന്നെ ഞാന്‍) വലിയ പാട്ടുകാര്‍ക്ക് ഇതൊക്കെ പുല്ലാ.:) ..ദേ ഞാന്‍ പാടി തള്ളി....Download

23 comments:

മാറുന്ന മലയാളി January 12, 2009 at 2:45 AM  

ഞങ്ങള്‍ (യേശുദാസ്, ജയചന്ദ്രന്‍, പിന്നെ ഞാന്‍) വലിയ പാട്ടുകാര്‍ക്ക് ഇതൊക്കെ പുല്ലാ.:)

Prayan January 12, 2009 at 9:35 PM  

പഴയ കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് പ്രതീക്ഷിച്ചാണ് പാട്ട് വെച്ചത്.കേട്ടപ്പൊ ഒരു ശബ്ദ മാറ്റം. അപ്പൊഴാണ് മുകളിലെ കുറ്റപത്രം മുഴുവന്‍ വായിച്ചത്.കൊള്ളാം ...കുറച്ച് സാധകം കൂട്യങ്ങട് ചെയ്താ ഓഡിയന്‍സ് വോട്ടും കൂടുതല്‍ കിട്ടും.....

mayilppeeli January 12, 2009 at 10:08 PM  

പരീക്ഷണം ഒട്ടും മോശമല്ലായിരുന്നു കേട്ടോ.....ഇനിയും പരീക്ഷണങ്ങള്‍ തുടരുക....ആശംസകള്‍.....

ബൈജു (Baiju) January 14, 2009 at 12:14 AM  

പരീക്ഷണം ഇഷ്ടമായി....ഇനിയും തുടരൂ...

പാട്ടിനൊപ്പം ലിറിക്സ്‌ കൂടെ ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും ..

നന്ദി

B Shihab February 9, 2009 at 11:55 PM  

നന്ദി

വെളിച്ചപ്പാട് February 10, 2009 at 8:39 AM  

സംഗതി കൊള്ളാം, പാശ്ചാത്തല സംഗീതത്തിനനുസരിച്ച് ഉയര്‍ന്നില്ല താങ്കളുടെ സ്വരം.

ചേലക്കരക്കാരന്‍ March 2, 2009 at 11:35 AM  

വേറിട്ട ചിന്ത വളരെ നന്നായിരിക്കുന്നു നല്ല കവിതകള്‍ പാടാമായിരുന്നു

ചേലക്കരക്കാരന്‍ March 2, 2009 at 11:58 AM  

മാഷെ , ഇല്ലിമുളം ആണോ ചില്ലി മുളം ആണോ എന്താണ് ചില്ലിമുളം

hAnLLaLaTh April 30, 2009 at 5:51 AM  

നന്ദി...

MP SASIDHARAN June 3, 2009 at 10:07 PM  

best wishes for your experiments with music

rajesh June 4, 2009 at 10:03 AM  

പാടാനറിയാമെന്നു മനസ്സിലായി .സംഗതി കൊള്ളാം, പാശ്ചാത്തല സംഗീതത്തിനനുസരിച്ച് ഉയര്‍ന്നില്ല താങ്കളുടെ സ്വരം.

Amrutha Vahini June 18, 2009 at 12:50 AM  

No fear marunna malayalee..
experiment with your version of truth,,,,
Thanx for your remarks..
It is not a difficult task to buy witnesses in India and even Judiciary can be purchased....
And if you are rich and powerful enough to do so..
My voice is different.. and I think marunna malayalee will take ages to understand the real melody of it...
Amrutha Vahini

uppunni October 26, 2009 at 8:38 AM  

ഇല്ലിമുളംകാടുകള്‍ എന്ന് കേട്ടിട്ടുണ്ടേ ,ഈ ചില്ലിമുളംകാടുകള്‍ ?

uppunni October 26, 2009 at 8:38 AM  
This comment has been removed by the author.
HareesH October 30, 2009 at 7:26 PM  

good one....

മാറുന്ന മലയാളി May 14, 2010 at 12:23 AM  

|Prayan|
|mayilppeeli|
|ബൈജു |
|B Shihab|
|വെളിച്ചപ്പാട് |
|ചേലക്കരക്കാരന്‍|
|hAnLLaLaTh|
|MP SASIDHARAN|
|rajesh|
|Amrutha Vahini|
|uppunni|
|HareesH|

എല്ലാവര്‍ക്കും ഒരുപാട് നന്ദി............

Kunjubi November 17, 2010 at 3:48 AM  

മറ്റു പണി ഒന്നും ഇല്ലേ? ഇതു വച്ചു കെട്ടുന്നതാണു നല്ലതു. മനുഷ്യൻ ഒരുപ്രായം ഒക്കെ ആകുമ്പോൾ മറ്റുള്ളവരെ വെറുതെമുഷിപ്പിക്കരുതു. ഒന്നുകിൽ ചത്ത പോലെ പാടാതിരിക്കുക. അല്ലെങ്കിൽ ഒരു സ്മാൾ അടിച്ചു കൊണ്ടു പാടുക. ഇതു ശവം എഴുനേറ്റിരുന്നു പാടുന്ന പോലെ ആയി. ഇതു വരെ ആരും ഇങ്ങനെ എഴുതാൻ ധൈര്യപ്പെട്ടു കാണുകില്ലായിരിക്കാം.. മുൻകൂറ് ജാമ്യം എടുത്തതു കൊള്ളാം.

കൃഷ്ണ::krishna November 17, 2010 at 7:57 AM  

'ഇല്ലിമുളം' അല്ലേ എന്നാണ്‌ ഞങ്ങള്‍ക്കു തോന്നിയത്‌.

ചില വാക്കുകളുടെ ഉച്ചാരണം കൂടി ശരിയാക്കിയാല്‍ മതി.
ഇഷ്ടപ്പെട്ടു
അപ്പൊ ഇനിയും പോരട്ടെ

പണിക്കര്‍(indiaheritage), കൃഷ്ണ

മാറുന്ന മലയാളി November 17, 2010 at 9:18 PM  

|Kunjubi|

" ഇതു വരെ ആരും ഇങ്ങനെ എഴുതാൻ ധൈര്യപ്പെട്ടു കാണുകില്ലായിരിക്കാം.. "

ആ അപാര "ധൈര്യത്തിന്" ആദ്യം തന്നെ ഒരു അപാര സല്യൂട്ട്......:)

പിന്നെ പാട്ട് നിര്‍ത്തുന്ന കാര്യം.നിര്‍ത്തി.എപ്പോള്‍ നിര്‍ത്തി എന്ന് ചോദിച്ചാല്‍ മതി. 4 പാട്ട് പുതിയ സിനിമകള്‍ക്കു വേണ്ടി പാടി റിക്കോറ്ഡിംഗ് കഴിഞ്ഞിരിക്കുന്നു. അത് കൂടി റിലീസ് ചെയ്യാന്‍ അനുവദിക്കണം പ്ലീസ്......ഒന്ന് ദാസേട്ടന്‍റെ കൂടെ പാടുന്നതാ... അത് ഞാന്‍ ഇറക്കേണ്ട എന്ന് വാശിപിടിച്ചാല്‍ ദാസേട്ടന്‍ പിണങ്ങും. അത് കൊണ്ട് മാത്രം....പ്ലീസ്...

പിന്നെ ശവത്തിന്‍റെ കാര്യം. ഞാഞ്ഞൂലിനും ഇല്ലേ ചേട്ടാ കൃമികടി...വിട്ടുകള...

സംഗീത സാഗരത്തില്‍ ആറാടുന്ന കുലപതി സിംഹമായ ചേട്ടന്‍ എന്നെ പോലെയുള്ള വിവരം കെട്ട അലവലാതികളെ മൈന്‍ഡ് ചെയ്യാതിരിക്കുന്നതും വിലയിരുത്താതിരിക്കുന്നതുമാണ് നല്ലത്. കാരണം സിംഹങ്ങള്‍ ഒരിക്കലും ഉറുമ്പുകളോട് യുദ്ധം ചെയ്ത ചരിത്രമില്ല ചേട്ടാ.

അപ്പോള്‍ എല്ലാം പറഞ്ഞപോലെ വരവിനും കമന്‍റിനും ’സഹനത്തിനും’ നന്ദി........

ഈ ബ്ലോഗിന്‍റെയും കമന്‍റ് ബോക്സിന്‍റെയും ഉദ്ദേശം സഫലമാകുന്നു എന്ന സന്തോഷത്തോടേ സ്വന്തം, മാറുന്ന മലയാളി

മാറുന്ന മലയാളി November 17, 2010 at 9:21 PM  

|‌കൃഷ്ണ::krishna |ഇല്ലിമുളമോ ചില്ലിമുളമോ എന്നത് എനിക്ക് ഇപ്പോഴും കണ്‍ഫ്യൂഷന്‍ തന്നെ മാഷേ....

വരവിനും പ്രോത്സാഹനത്തിനും നന്ദി.......

സുമേഷ്‌ വി ഗണപതിയാട് June 26, 2011 at 1:08 PM  

സത്യം പറയാലോ പാട്ടു കേട്ടിട്ട് എനിക്കിഷ്ടമായി

പ്രഭന്‍ ക്യഷ്ണന്‍ February 23, 2012 at 3:29 AM  

ആദ്യമായി ഈ ഉദ്യമത്തിനു ആശംസകൾ..!

പാട്ട് എല്ലാം കേട്ടു. 'ഇല്ലിമുളം'യധാർത്ഥ ഈണവുമായി ഒത്തുപോകുന്നില്ലെങ്കിലും.മറ്റുള്ളവയൊക്കെ നന്നായിട്ടുണ്ട്
(കഷ്ട്ടപ്പെട്ടു പാടണവനറിയാം അതിന്റെ ദെണ്ണം..!ഹല്ലപിന്നെ..!)
ഇഷ്ടായീ കൂട്ടുകാ നിർത്തേണ്ട, തുടരൂ..!
എനിക്കും പാട്ടിന്റെ ദീനം ള്ളതുകൊണ്ടു ചോയ്ക്യാ...
ഏതാ ഈ മിക്സിംഗ് സൊഫ്റ്റ് വെയർ..?
ഒന്നുപറഞ്ഞു തരുവോ..? (please mail me.)
ആശംസകളോടെ..പുലരി

മാറുന്ന മലയാളി February 23, 2012 at 3:39 AM  

വരവിനും സഹനത്തിനും ക്ഷമയ്ക്കുമൊക്കെ വളരെ നന്ദി.....

SW- cooledit Pro