Friday, June 5, 2009

അന്തിപ്പൊന്‍വെട്ടം....

ഈ ‘സംഗതി‘ ‘സംഗതി‘ എന്നാല്‍ എന്താണെന്നാ വിചാരം? അത് ഒരു വലിയ സംഭവമാ....സംശയമുണ്ടേല്‍ ഈ പാട്ടൊന്ന് കേട്ടുനോക്കിക്കേ .....ഞാന്‍ ഇവിടെ പാടിയിരിക്കുന്നതിന് ഒരു പ്രത്യേകത ഉണ്ട്..വന്ദനം എന്ന ചിത്രത്തിലെ യഥാര്‍ത്ത പാട്ട് കേട്ടിട്ടുള്ളവന്‍റെ നാക്ക് എന്‍റെ ഈ പാട്ട് കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ ചൊറിഞ്ഞേക്കാം. അതെന്‍റെ ആലാപന ശൈലിയുടേ മഹത്വമാണെന്ന് മാത്രം ഓര്‍ക്കുക.......:)



Download

Monday, January 12, 2009

ചില്ലിമുളം കാടുകളില്‍...

കെ.എസ്.ജോര്‍ജ് പാടിയ കെ.പി.എ.സിയുടെ മനോഹരവും പ്രശസ്തവുമായ നാടകഗാനം. കുറച്ച് നാളായി ഇതില്‍ കൈവയ്ക്കണോ എന്ന ഒരു കണ്‍ഫ്യൂഷനിലായിരുന്നു.പിന്നെ ആലോചിച്ചപ്പോള്‍, മടിയില്‍ കനമില്ലാത്തവനെന്തിനാ ഭയം.എനിക്ക് എന്തോന്ന് നാടകഗാനം എന്തോന്ന് സിനിമാഗാനം. ഞങ്ങള്‍ (യേശുദാസ്, ജയചന്ദ്രന്‍, പിന്നെ ഞാന്‍) വലിയ പാട്ടുകാര്‍ക്ക് ഇതൊക്കെ പുല്ലാ.:) ..ദേ ഞാന്‍ പാടി തള്ളി....



Download

Thursday, November 13, 2008

ഓ സൈനബ

ചിത്രം: അമൃതം
സംഗീത സം‌വിധാനം: എം. ജയചന്ദ്രന്‍
രചന: കൈതപ്രം
പാടിയത്: കെ.ജെ യേശുദാസ്, സുജാത

ഇത് എന്‍റെ ശബ്ദത്തില്‍ പാടി (അങ്ങനെയും പറയാം),  മറ്റുള്ളവരെ ദ്രോഹിക്കുക എന്ന കര്‍ത്തവ്യം 'മാറുന്ന മലയാളി'യും നിര്‍വ്വഹിക്കുന്നു. സഹിച്ചാലും...



Download

Tuesday, October 14, 2008

കണ്ണേ കലൈമാനേ...

ചിത്രം: മൂന്നാം പിറൈ
സംഗീത സം‌വിധാനം : ഇളയരാജ
പാടിയത് : കെ.ജെ.യേശുദാസ്.

ഇവിടെ പാടി കുളമാക്കിയത്: മാറുന്ന മലയാളി.

ഞാന്‍ പാടിവന്നപ്പോള്‍, പല വാക്കുകളും ഈ പാട്ടിലെന്നല്ല തമിഴ് ഭാഷയില്‍ തന്നെ ഉണ്ടാകുമോ എന്നു സംശയം..തമിഴ് അറിയാവുന്നവര്‍ ക്ഷമിക്കുക.


Download

Monday, September 15, 2008

സുമംഗലീ...

ഒരു പക്ഷെ എന്‍റെ ഗാനാലാപനം തന്നെയാകാം അവളെ ഇത്ര വേഗം സുമംഗലിയാക്കിയത്....ദുഷ്ട...

Download


സുമംഗലീ നീയോര്‍മ്മിക്കുമോ...
സ്വപ്നത്തിലെങ്കിലും ഈ ഗാനം
ഒരു ഗദ്ഗദമായ് മനസ്സിലലിയും
ഒരു പ്രേമ കഥയിലെ യുഗ്മഗാനം (സുമംഗലീ)

പിരിഞ്ഞുപോകും നിനക്കിനിയീ കഥ
മറക്കുവാനേ കഴിയൂ(പിരിഞ്ഞു)
നിറഞ്ഞമാറിലെ ആദ്യ നഖക്ഷതം
മറയ്ക്കുവാനേ കഴിയൂ....കൂന്തലാല്‍
മറയ്ക്കുവാനേ കഴിയൂ (സുമംഗലീ)

കൊഴിഞ്ഞ പീലികള്‍ പെറുക്കിയെടുക്കും
കൂടുകൂട്ടും ഹൃദയം(കൊഴിഞ്ഞ)
വിരിഞ്ഞ പൂവിനും വീണപൂവിനും
വിരുന്നൊരുക്കും ഹൃദയം ...എപ്പൊഴും
വിരുന്നൊരുക്കും ഹൃദയം (സുമംഗലീ)